തിരുവനന്തപുരം•തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പിളര്‍ന്നു. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിലവിലെ ബി.ഡി.ജെ.എസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തിയതായി ചൂഴാല്‍ നിര്മലന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു മാസക്കാലമായി പാര്‍ട്ടിക്ക് യാതൊരു പ്രവര്‍ത്തനവുമില്ലെന്ന് നിര്‍മ്മലന്‍ പറഞ്ഞു. തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയത് പത്രത്തിലൂടെയാണ് അറിഞ്ഞത്. സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പാര്‍ട്ടിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെരിപ്പെടുക്കുന്ന ചിലരാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്നും നിര്‍മ്മലന്‍ ആരോപിച്ചു.
Post Your Comments