കോഴിക്കോട്: അപകടത്തിൽപ്പെട്ട വനിതയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്‍. കോഴിക്കോട് കെഎസ്‌ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ കെ ബാലന്‍. മന്ത്രിയുടെ വാഹനത്തിന്റെ മുന്നില്‍ പോവുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോള്‍ ഒരു സ്‌ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു. ഉടൻ തന്നെ മന്ത്രിയുടെ വാഹനം നിർത്തുകയും പൈലറ്റ് വാഹനത്തില്‍ സ്‌ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.
ഇതിനിടെ തിരികെയെത്തിയ വിദേശികളെ അവിടെ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും അദ്ദേഹം പൊലീസിന് നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകട വിവരം പറയുകയും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ പരിശോധിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് അപകട സ്ഥലത്ത് നിന്നും മന്ത്രി പോയത്. വിദേശികളുടെ രണ്ട് ബൈക്കിലും ലഗേജ് കെട്ടിവെച്ചിട്ടുണ്ടായിരുന്നെന്നും അമിത വേഗത്തിലായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
Post Your Comments