Latest NewsIndia

മാതാപിതാക്കളുടെ ക്രൂര മർദ്ദനം , മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുള്‍പ്പടെയുള്ള പാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരു: മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചു. ബെംഗളൂരു മാലൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ ഹരീഷ്, രേണുക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ശാരീരിക പീഡനമേറ്റ് മൂന്നു വയസ്സുകാരനായ പൃഥ്വിയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുള്‍പ്പടെയുള്ള പാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മതാപിതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ചൊവ്വാഴ്‌ച രാത്രി കോളാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൃഥ്വിയുടെ മുത്തച്ഛന്‍ ബിഎം നഞ്ചുണ്ടയ്യ ആണ് പൊലീസില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. പൃഥ്വിയുടെ പിതാവായ ഹരീഷ് പലതവണ പൃഥ്വിയുടെ കുസൃതികളെ കുറിച്ച്‌ പരാതി പറഞ്ഞിരുന്നുവെന്ന് നഞ്ചുണ്ടയ്യ പറഞ്ഞു.

കുട്ടിയുടെ പിടിവാശിയില്‍ രോഷാകുലരായതിനാലാണ് മാതാപിതാക്കള്‍ കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയായ രേണുകയാണ് സിഗരറ്റ് കൊണ്ട് ശരീരം പൊള്ളിച്ചത്.

shortlink

Post Your Comments


Back to top button