Latest NewsKerala

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം;കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള ഏഴുവയസുകാരന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഏത് ചികിത്സ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മാനസികവും ശാരീരികവുമായ ചികിത്സ കുട്ടിക്ക് ഉറപ്പുവരുത്തുമെന്നും കുട്ടിയെ മര്‍ദ്ദിച്ച വ്യക്തിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററുടെ സഹോയത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുരക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.പരിശോധനയില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തി.

സംശയം തോന്നിയ ഹോസ്പിറ്റില്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങളെ മര്‍ദ്ദിച്ചത് രണ്ടാനച്ഛനാണെന്ന ഇളയകുട്ടിയുടെ മൊഴിയിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.മൂന്നര വയസ്സുള്ള ഇളയകുട്ടിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button