Latest NewsKerala

ടാറില്‍ വീണ് തൊഴിലാളികളുടെ കുഞ്ഞിന് പൊള്ളലേറ്റു; വിദഗ്ദ്ധ ചികിത്സ നല്‍കാതെ കരാറുകാരന്‍

മൂവാറ്റുപുഴ: ടാറില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ അന്യ സംസ്ഥാന തൊഴിലാളിയുടെ രണ്ടര വയസുള്ള കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ തയ്യാറാകാതെ കരാറുകാരന്റെ കൊടും ക്രൂരത. ടാറിങ്ങ് സ്ഥലത്തെ ജോലിക്കാരായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ടത്.

ജോലിയ്ക്കിടെ തൊഴിലാളികളുടെ കൂടെയുണ്ടായിരുന്ന രണ്ടര വയസുള്ള ആണ്‍ കുട്ടി അബദ്ധത്തില്‍ ടാറില്‍ ചവിട്ടുകയായിരുന്നു. സംഭവത്തില്‍ കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കരാറുകാരന്‍ ടാറിംഗ് ജോലിയ്ക്ക് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ മാതാപിതാക്കള്‍ക്കൊപ്പം കയറ്റി വിടുകയായിരുന്നു .ഓടി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ അപകടകരമായ രീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെയും, കരയുന്ന കുട്ടിയേയും കണ്ട ബൈക്ക് യാത്രക്കാരനായ കോഴിപ്പിള്ളി സ്വദേശി കെ.എം.അഫ്സല്‍ വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഓട്ടോ റിക്ഷ പരിശോധിച്ചപ്പോഴായിരുന്നു കുഞ്ഞിന്റെ കാലിലെ പൊള്ളല്‍ ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ അഫ്സല്‍ തന്റെ സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിനെയും, എബിയേയും വിളിച്ച് വിവരം അറിയിക്കുകയും ഇവരുടെ സഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒരുക്കി പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

ഈ സമയം കരാറുകാരനെ വിളിക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷ ഡ്രൈവറോട് ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലു നമ്പര്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button