സുരക്ഷിതമായ യാത്രക്കായി വിമാനത്തിന്റെ എഞ്ചിനിൽ നാണയമിട്ട യുവാവിന്റെ പക്കൽ നിന്നും വൻ തുക നഷ്ടപരിഹാരമായി ഈടാക്കാൻ തീരുമാനം. ചൈനയിലെ ലക്കി എയര്‍ വിമാനത്തിന്റെ എന്‍ജിനിലാണ് കാണിക്കയായി നായണയത്തുട്ട് വീണത്. ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. ആന്‍ക്വിങ്ങില്‍ നിന്ന് കുന്‍മിങ്ങിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന്റെ എന്‍ജിനില്‍ പരിശോധനയ്ക്കിടെ ഗ്രൗണ്ട് സ്റ്റാഫാണ് നാണയം കണ്ടെത്തിയത്. ഭാര്യക്കും ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം യാത്രക്കെത്തിയ ലൂ എന്ന 28 കാരനാണ് നാണയം ഇട്ടതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിമാനത്തില്‍ പോകാനെത്തിയ 162 യാത്രക്കാരുടെ യാത്ര മുടങ്ങിയതിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനുമായി 21,000 ഡോളര്‍ നഷ്ടപരിഹാരമായി ലൂയുടെ പക്കല്‍ നിന്ന് ഈടാക്കാനാണ് ലക്കി എയറിന്റെ തീരുമാനം.
Post Your Comments