തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സീറ്റുകളില്‍ ഏകദേശ ധാരണയായി. തൃശൂര്‍ മണ്ഡലത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് തീരുമാനമായിരിക്കുന്നത്. മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. നിലവിലെ എംപി സി എന്‍ ജയദേവന്, മുന്‍ മന്ത്രി കെപി രാജേന്ദ്രന്, മുന്‍ എംഎല്‍എ രാജാജി മാത്യു തോമസ് എന്നിവരാണ് പട്ടികയിലുള്ളത്.
ജില്ലാ കമ്മിറ്റി യോഗത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ മല്‍സരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുനില്‍കുമാര്‍, ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് ജയദേവന്, കെ.പി രാജേന്ദ്രന്, രാജാജി മാത്യു തോമസ് എന്നിവരുടെ പട്ടിക തയ്യാറാക്കിയത്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്കുള്ള മൂന്നംഗ സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ആര് എസ് അനില്‍, ദിനേശ് ബാബു എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക രാവിലെ സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗവും എംഎല്‍എയുമായ സി ദിവാകരന്, പാര്‍ട്ടി ജില്ലാ സെക്രട്ടറി ജി ആര് അനില്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്.
Post Your Comments