പാക് പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് തിരിച്ച് നാട്ടിലെത്താനിരിക്കേ, മകന്റെ മടങ്ങി വരവില്‍ ആഹ്‌ളാദം പങ്കിട്ട് മാതാപിതാക്കള്‍. അഭിനന്ദനെ സ്വീകരിക്കാനായി ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് നടത്തിയ വിമാന യാത്രക്കി ടെ സഹ യാത്രികരുമായി ബന്ധുക്കള്‍ സന്തോഷം പങ്കിടുകയായിരുന്നു. മകന്റെ ധീരതയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി പിതാവ് എസ് വര്‍ധമാന്‍ പറഞ്ഞു.പിടിയിലാകുന്നതിന് മുന്‍പ് കയ്യിലുള്ള രേഖകളെല്ലാം നശിപ്പിച്ച അഭിനന്ദന്‍, സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക് അധികൃതര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചിരുന്നു.
വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിക്കാനായി പിതാവും മുന്‍ എയര്‍ മാര്‍ഷലുമായ എസ് വര്‍ധമാന്‍, അമ്മ ശോഭ വര്‍ധമാന്‍ എന്നിവര്‍ സഞ്ചരിച്ച വിമാനത്തിലാണ് സഹയാത്രികര്‍ ഇരുവര്‍ക്കാമായി ആഘോഷഭരിതമായ യാത്ര സമ്മാനിച്ചത്. കയ്യടിച്ചും, കൂടെ നിന്ന് ഫോട്ടോ എടുത്തും സഹയാത്രികര്‍ രാജ്യത്തിന്റെ വീര നായകന്റെ മാതാപിതാക്കള്‍ക്ക് ആദരവര്‍പ്പിച്ചു. ഇരുവരും ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി.അഭിനന്ദിനെ സ്വീകരിക്കാനായി ഇരുവരും ഡല്‍ഹിയില്‍ നിന്നും അമൃത്സറിലേക്ക് തിരിക്കും. വ്യോമസേനയില്‍ നിന്നും വിരമിച്ച എയര്‍ മാര്‍ഷലാണ് എസ് വര്‍ധമാന്‍. ‘പരം വിശിഷ്ട സേവ മെഡല്‍’ ഉള്‍പ്പടെയുള്ള അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വര്‍ധമാന്റെ അച്ഛന്‍ സിംഹകുട്ടിയും വ്യോമസേനയില്‍ സേവനമനുഷ്ടിക്കുകയും, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അമ്മ ശോഭ ഡോക്ടറാണ്.
Post Your Comments