മലപ്പുറം : ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെ രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കാന്‍ ആഹ്വാനം. ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ നാം ഒറ്റക്കെട്ടാവണെന്നും മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. എജ്യൂപാര്‍ക്കില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭീകരതയും തീവ്രവാദവും മനുഷ്യത്വത്തിന് നിരക്കാത്തതും ഇസ്ലാമിന് അന്യവുമാണ്. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. സമാനതകളില്ലാത്ത ഭീകരതയാണ് കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാര്ക്കു നേരെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വലാത്ത് ആത്മീയസമ്മേളനം പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഉമര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ജിഫ്രി, മദീന ഉദ്ഘാടനംചെയ്തു. പണ്ഡിതദര്സിനും അദ്ദേഹം നേതൃത്വം നല്കി.
സ്വലാത്ത്, ഖുറാന് പാരായണം, തഹ്്ലീല്‍, പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, അന്നദാനം എന്നിവയും നടന്നു.സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന് അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു
Post Your Comments