പെരിയ: ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. നാളെ വീടിന്റെ നിര്‍മാണം തുടങ്ങുകയും 40 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഹൈബി ഈഡന്‍ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ആര്‍കിടെക്ട് ഉള്‍പ്പെടെയുള്ളവര്‍ കൃപേഷിന്റെ വീട്ടിലെത്തി പ്ലാന്‍ തയാറാക്കി.
ഒരു ചെറിയ ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. കൃപേഷിന്റെ മരണത്തെ തുടര്‍ന്ന് അവരുടെ വീട് സന്ദര്‍ശിച്ച എല്ലാവരുടെയും കണ്ണ് നനയിച്ചതാണ് ആ വീടിന്റെ ദയനീയ സ്ഥിതിയും. എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ
കൃപേഷ് കുടുംബത്തെ ഒരു കരയിലെത്തിക്കാന്‍ ജോലി തേടി ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരാല്‍ വധിക്കപ്പെടുന്നത്.
Post Your Comments