![](/wp-content/uploads/2019/03/kodiyeri.jpg)
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്രയ്ക്ക് ഇന്ന് എറണാകുളം ജില്ലയില്‍ സമാപനം. രാവിലെ 11 മണിയോടെ പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിന് സമീപം ആദ്യ സ്വീകരണം. തുടര്‍ന്ന് തുടര്‍ന്ന് വൈകിട്ട് മൂന്നു മണിയോടെ വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനത്ത് ജാഥയെ വരവേല്‍ക്കും. വൈകിട്ട് നാലിന് കൊച്ചി മണ്ഡലത്തിലെ തോപ്പുംപടി എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. അഞ്ചിന് മറൈന്‍ഡ്രൈവിലെ സ്വീകരണത്തോടെ ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനം അവസാനിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരും ജാഥയെ അനുഗമിക്കുന്നുണ്ട്. വടക്കന്‍ മേഖല യാത്രയ്‌ക്കൊപ്പം, തെക്കന്‍ മേഖല യാത്രയും നാളെ തൃശൂരില്‍ ലയിക്കുന്നതോടെ കേരള സംരക്ഷണ യാത്രയ്ക്ക് സമാപനമാകും. ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ– രാജ്യത്തെ രക്ഷിക്കൂ, വികസനം–സമാധാനം–സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കേരള സംരക്ഷണ യാത്ര.
Post Your Comments