
മുംബൈ :രാജ്യത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഇന്ന് രാവിലെ 11 മണിക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ ഭൂചലനത്തിന്റെ തീവ്രത 4.3 രേഖപ്പെടുത്തി. അതേസമയം നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
ദഹാനുവിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ക്ക് ചെറിയ ശബ്ദത്തോടെ കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി . പലരും കെട്ടിടങ്ങള്‍ക്ക് വെളിയിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു.
മുംബൈയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭൂചലനത്തിന്റെ തീവ്രത അറിവായിട്ടില്ല.
Post Your Comments