വാഷിംഗ്ടണ്‍: പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു എന്ന കേസിലാണ് ടിക്ക് ടോക്കിന് അമേരിക്ക 5.7 മില്യന്‍ പിഴ ചുമത്തിയത്. വിവര ശേഖരണത്തിന്റെ പേരില്‍ ഏറ്റവും ഉയര്‍ന്ന പിഴയാണ് ആപ്പിന് ചുമത്തിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ അതിവേഗം ജനപ്രീതിയാര്‍ജിച്ച് കൊണ്ടിരിക്കവേയാണ് മുന്‍ ടിക്-ടോക്കിന് ശിക്ഷ വിധിച്ചത്. 13 വയസ്സിന് താഴെയുള്ള നിരവധി കുട്ടികള്‍ ടിക്-ടോക്കില്‍ അംഗങ്ങളാണെന്ന വിവരം അറിഞ്ഞിരിക്കെ, രക്ഷിതാക്കളില്‍ നിന്നും അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് നടപടിയുണ്ടാകാന്‍ കാരണമെന്ന് എഫ്.ടി.സി മേധാവി ജോയി സിമ്മണ്‍സ് പറഞ്ഞു. അമേരിക്കയിലടക്കം വന്‍ ജനപ്രീതിയാണ് ആപ്പിന് ഉമ്ടായിരുന്നത്. എന്നാല്‍ ലോഗിന്‍ ചെയ്യുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ നിന്നുള്‍പ്പടെ ഇ-മെയില്‍ അഡ്രസും ഫോണ്‍ നമ്പര്‍, ചെറു ബയോഗ്രഫി, പ്രൊഫൈല്‍ ചിത്രം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആപ്പ് ശേഖരിക്കുകയായിരുന്നു. തുടര്‍ന്നാണ് പിഴ ഈടാക്കിയത്.
Post Your Comments