ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന ഡയലോഗും അതു പറഞ്ഞ നടിയുടെ മുഖവും വർഷങ്ങൾക്ക് ശേഷവും മലയാളികൾ മറന്നിട്ടില്ല. ആ ഡയലോഗ് പറഞ്ഞ ആളൂർ എൽസിയെ അവിചാരിതമായി കണ്ടുമുട്ടിയ അനുഭവം പങ്കു വയ്ക്കുകയാണ് ഒരു കൂട്ടം സിനിമാപ്രവർത്തകർ. ക’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അവസരം ചോദിച്ചു വന്ന മധ്യവയസ്കയോട് ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ആളൂർ എൽസിയാണ് ആ വ്യക്തിയെന്ന് അണിയറപ്രവർത്തകർക്ക് മനസിലായത്. സിനിമയുടെ അണിയറപ്രവർത്തകർ ഫേസ്ബുക്കിലൂടെയാണ് നടിയെ കണ്ട വിവരം പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Plz share and support ……ഇപ്പോൾ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന ‘ക ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് കോസ്‌റ്റും അസ്സോസിയേറ്റ് സതീശേട്ടൻ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനിൽ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്‌തോളും നീ ഒന്ന് സംസാരിക്കു എന്ന്..ഞാൻ സംസാരിച്ചപ്പോൾ ചേച്ചി പറഞ്ഞു, മോനെ, ഞാൻ പഴയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോൾ അവസരങ്ങൾ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല.. ഏതു സിനിമയിൽ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി, നമ്മൾ ട്രോൾ കളിലും മീമുകളായും ഒരുപാടു ഷെയർ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസൻ ന്റെ പെയർ ആയ “ചേട്ടൻ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്” ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി… ആളൂർ എൽസി എന്നു ആണ് ചേച്ചിടെ പേര്…
ചെറിയ വേഷത്തിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി കുറെ പടങ്ങൾ… ഈ പോസ്റ്റ് കാണുന്ന എല്ലാവരും ഷെയർ ചെയിതു ഒരു അവസരം കൊടുത്താൽ വലിയ ഉപകാരം ആകും…..
https://youtu.be/N9JXXk0fUz8
Post Your Comments