ജനീവ: പാക് ഭീകരസംഘടനയായ തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തണമെന്നും, മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം മസൂദ് അസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ,മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നതു തടയണമെന്നും രക്ഷാസമിതിക്കു മുന്നില്‍ വച്ച നിര്‍ദേശത്തില്‍ മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.
ഐക്യരാ്ഷ്ട്ര സഭയിലെ മൂന്നംഗ രക്ഷാസമിയിയാണ് ജെയ്ഷാ മുഹമ്മദിനെതിരായ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അമേരിക്ക, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവരുടേതാണ് നിര്‍ദ്ദേശം.
അതേസമയം പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ തിരിച്ചു കിട്ടാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. പൈലറ്റിനെ തിരിച്ചു കിട്ടാന്‍ നയതന്ത്ര മേഖലയില്‍ ഇന്ത്യ നീക്കം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം അഭിന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
Post Your Comments