ഹാനോയി: ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് റ് ഡോണള്‍ഡ് ട്രപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും കൂടിച്ചേര്‍ന്ന ഉച്ചകോടി വീണ്ടും ഫലപ്രാപ്തിയില്‍ എത്തിയില്ല. ഉത്തരകൊറിയ മുന്നോട്ട് വെച്ച ചില ആവശ്യങ്ങള്‍ ട്രമ്പിന് അംഗീകരിക്കാന്‍ സാധിക്കാതെ പോയതിനാലാണ് ചര്‍ച്ച പാളിയത്. എന്നാല്‍ ആണവ നിരായുധീകരണത്തില്‍ നീക്ക് പോക്ക് സാധ്യമാക്കുന്നതിനായി യുഎസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ആദ്യ ട്രംപ്-കിം ഉച്ചകോടിയില്‍ ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനം മാത്രമായിരുന്നു നടന്നിരുന്നത്. ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതില്‍ വ്യക്തമായ ധാരണകളിലെത്തുക ലക്ഷ്യമിട്ടാണ് രണ്ടാംഉച്ചകോടി ആരംഭിച്ചത്. ചര്‍ച്ച അവസിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് തീരുമാനിച്ചിരുന്ന അത്താഴ വിരുന്നില്‍ നിന്നും ട്രമ്പും ഉന്നും വിട്ടു നിന്നു.
Post Your Comments