ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ചര്‍ച്ച നടത്തി. അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങുംപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമനും ഉന്നതതല യോഗം വിളിച്ചു.
സൈനിക മേധാവികളുമായി നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച്ച നടത്തി. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവന്‍മാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന്റെ കൂടിക്കാഴ്ച. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്നാണ് യോഗത്തില്‍ സേനാമേധാവികള്‍ വ്യക്തമാക്കിയതെന്നാണ് വിവരം
Post Your Comments