KeralaLatest News

വേതനം കൂട്ടണം – അനിശ്ചിതകാല സമരത്തിനൊരുങ്ങി തോട്ടം തൊഴിലാളികള്‍

വയനാട്:  വേതനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സമരമാര്‍ഗ്ഗത്തിലേക്ക് കടക്കുമെന്ന് തോട്ടം തൊഴിലാളികള്‍. നിലവിലെ കൂലിയില്‍ വര്‍ദ്ധനവ് വരുത്തി വേതനം 600 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ വരുന്ന ജൂണ്‍മാസം മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് സമരത്തിന് ആരംഭം കുറിക്കുക.

ഈ സമര പദ്ധതിക്ക് മുന്നോടിയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. തൊഴിലാളികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് 50 രൂപ ഇടക്കാല ആശ്വാസമായി നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹിക്കുന്ന വേതനമായ മിനിനം 600 രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ പഴയ വ്യവസ്ഥകള്‍ പ്രകാരം 331 രൂപയാണ് തൊഴിലാഴികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button