യുദ്ധത്തടവുകാരോടുള്ള ക്രൂരമായ പെരുമാറ്റത്തിന് കുപ്രസിദ്ധമായ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ പോലും ആത്‍മവീര്യം കൈവിടാതെ നിന്ന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്. ചലച്ചിത്രസംവിധായകനും ഡോക്യുമെന്‍ററി നിർമ്മാതാവുമായ സോഹൻ റോയിയുടെ വരികൾ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആലപിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
“തുരത്തി വിട്ട ശത്രുവിൻ കരങ്ങളിൽ പെടുമ്പോഴും
തനിച്ച് പീഡനങ്ങളേറ്റ് രക്തമൂറിടുമ്പോഴും
തരിച്ചിടാതെ ധീരനായി തലയുയർത്തി നിന്നവൻ
തിരിച്ചു വന്നണഞ്ഞിടാൻ കൊതിച്ചിടുന്നു ഭാരതം..”
സമകാലിക വിഷയങ്ങളിൽ ഓരോ ദിവസവും ഓരോ കവിതയെഴുതി ആലപിച്ച് ഗിന്നസ് റെക്കോഡ് നേടാൻ ഒരുങ്ങുകയാണ് സോഹൻ റോയിയും ബി. ആർ ബിജുറാമും. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചപ്പോഴും സോഹൻ റോയി കവിത എഴുതിയിരുന്നു. സോഹൻ റോയി എഴുതിയ നൂറിലധികം കവിതകൾ ബിജുറാം ഈണം നൽകി ആലപിച്ചു കഴിഞ്ഞു. കവിത കേൾക്കാം
Post Your Comments