ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷ ശക്തമാക്കി സൈന്യം. ജമ്മു കശ്മിര് അതിര്‍ത്തിയിലുള്ള സ്കൂളുകള്‍ ഇന്നും തുറക്കില്ല. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ജമ്മുവിലെ സ്കൂളുകള്‍ അടച്ചത്. സ്കൂളുകളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിരുന്നു. അതേസമയം സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമോ എന്ന കാര്യം വ്യക്തമല്ല.
ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ധനെ തിരിച്ചു കിട്ടാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. പൈലറ്റിനെ തിരിച്ചു കിട്ടാന്‍ നയതന്ത്ര മേഖലയില്‍ ഇന്ത്യ നീക്കം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം അഭിന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
Post Your Comments