ഹാനോയി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന സന്തോഷ വാര്‍ത്തയാണ് കേല്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് സൂചിപ്പിച്ചു. ഇരു രാജ്യങ്ങളുടേയും നിലവിലെ പ്രശ്നത്തില്‍ യുഎസ് ഇടപെട്ടിട്ടുണ്ട്. സംഘാര്‍ഷാവസ്ഥ ഉടന്‍ കെട്ടടങ്ങുമെന്നാണ് താന്‍ പ്രതീക്ഷ വെക്കുന്നതെന്ന് ട്രംപ് പങ്ക് വെച്ചു.
ഭീകരന്‍മാരെ തുരത്തിയ ഇന്ത്യയുടെ ശസ്ത്രക്രിയപരമായ നീക്കത്തെ അമേരിക്ക പിന്തുണച്ചിരുന്നു. ഇതോടൊപ്പം പാക്കിസ്ഥാന്‍ ഭീകരതയെ പ്രോല്‍സാ ഹിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇത്തരക്കാര്‍ക്ക് താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് പ്രതികരിച്ചിരുന്നു.
ഉന്നുമായി ചേര്‍ന്ന ഉച്ചകോടിക്ക് ശേഷമാണ് ട്രമ്പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇതേസമയം ഉത്തരകൊറിയയുടെ ഈണവ നിരായുധീകരണത്തില്‍ ഉന്നിന്‍റെ അഭിപ്രായത്തോട് ട്രംപ് യോജിച്ചില്ല. തുടര്‍ന്ന് ചര്‍ച്ച പാളിയിരുന്നു.
Post Your Comments