മെഗാ റിക്രൂട്ട്‌മെന്റുമായി വീണ്ടും ഇന്ത്യൻ റെയില്‍വേ. നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ്-NTPC(കാറ്റഗറി നമ്പർ RRB/CEN 01/2019), പാരാ മെഡിക്കൽ സ്റ്റാഫ്(കാറ്റഗറി നമ്പർ RRB/CEN 02/2019), മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറീസ്(കാറ്റഗറി നമ്പർ RRB/CEN 03/2019), ലെവൽ ഒന്ന് തസ്തികകൾ(കാറ്റഗറി നമ്പർ RRB/CEN 01/2019) എന്നീ തസ്‌തികകളിലെ 1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുക.
ആദ്യത്തെ മൂന്ന് കാറ്റഗറികളുടെയും തിരഞ്ഞെടുപ്പു നടപടികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ വഴിയും,ലെവൽ I തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വഴിയുമാണ് തിരഞ്ഞെടുപ്പ്. നിലവില്‍ ചുരുക്ക വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം റെയില്‍വെ ഉടന്‍ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക :rrb
ചുരുക്ക വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യാം
Post Your Comments