ന്യൂഡല്‍ഹി : പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതിന്‍റെ തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യയുടെ സംയുക്ത സേന. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡി എസ് ഗുജറാള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെളിവുകള്‍ പുറത്തുവിട്ടത്. . അമോറാം മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്സും സാങ്കേതിക കേന്ദ്രവുമടക്കം നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാക്ക് ആക്രമണമെന്നും എന്നാല്‍ ഇന്ത്യന്‍ സേന പാക്കിന്‍റെ നീക്കത്തെ വിഫലമാക്കിയതായും വാക്താക്കള്‍ അറിയിച്ചു. ഈ ചെറുത്ത് നില്‍പ്പിലാണ് അഭിനന്ദ് പാക് പിടിയിലായതെന്നും സംയുക്ത സേന വാക്താക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. നാളെ അഭിനന്ദിനെ മോചിപ്പിക്കും.
Post Your Comments