Latest NewsInternational

പാകിസ്ഥാന്റേയും ഇന്ത്യയുടേയും ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് നോബേല്‍ ജേതാവ് മലാല യൂസഫ് സായി

ലണ്ടന്‍ : പാകിസ്ഥാനും ഇന്ത്യയും സമാധാനത്തിന്റെ പാതയിലൂടെ നീങ്ങണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നും മലാല പറയുന്നു. . ട്വിറ്ററിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്

യുദ്ധക്കെടുതികളെക്കുറിച്ച് എല്ലാവര്‍;ക്കും അറിവുള്ളതാണ്. തിരിച്ചടിയും പ്രതികാരവും ശരിയായ പ്രതികരണങ്ങളല്ല. ഒരിക്കല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ അവസാനമില്ലാതെ അത് തുടര്‍ന്നുകൊണ്ടിരിക്കും. ലോകത്ത് നിലവിലുള്ള യുദ്ധങ്ങള്‍ കൊണ്ടുതന്നെ ലക്ഷക്കണക്കിനുപേര്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി മറ്റൊരു യുദ്ധംകൂടി നമുക്ക് വേണ്ട. അതുകൊണ്ടുതന്നെ ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയിലൂടെ നിലവിലെ പ്രശ്‌നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ;ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെടുകയാണെന്ന് മലാല ട്വിറ്ററില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button