Latest NewsKerala

പീഡനക്കേസ് പ്രതി ഇമാമിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷഫീഖ് ഖാസിമിയെ രണ്ടാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. പെൺകുട്ടിയുടെ മാതാവ് കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോ‍ർപ്പസ് ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

അതേസമയം ഇമാമിന് വേണ്ടിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ചൈൽഡ് ലൈൻ പുനരധിവാസ കേന്ദ്രത്തിലുള്ള പെൺകുട്ടിയെ അടുത്തമാസം 6-ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. കുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ബന്ധുക്കൾക്കൊപ്പം വിട്ടുതരണമെന്നുമാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച സമർപ്പിച്ച ഹേബിയസ് കോ‍ർപ്പസ് ഹ‍ജിയിലാണ് കോടതി ഉത്തരവ്.

എന്നാൽ ഇമാം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button