കല്‍പ്പറ്റ : വനം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന്ത്. വയനാട്ടിലും ജില്ലാ അതിര്‍ത്തി മേഖലയിലും ഉണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത്. വന്യജീവി സങ്കേതത്തിനുള്ളിലും കാടിനകത്തും പ്രവേശനം നിയന്ത്രിച്ചു. ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനപാലകരുടെ സാന്നിധ്യം ഉറപ്പുവരുത്താനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക-തമിഴ്‌നാട് വന പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് വയനാട് വന്യജീവി സങ്കേതവും നോര്‍ത്ത് വയനാട് വനം ഡിവിഷനും കടുത്ത ജാഗ്രത പുലര്‍ത്തുന്നത്. ബന്ദിപ്പൂരിലും മുതുമലയിലുമായി 119,7 ഹെക്ടര്‍ വനമാണ് ആളിക്കത്തിയത്. ഫയര്‍ലൈനുകളും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണവും ഉറപ്പുവരുത്തി കാട്ടുതീയെ പ്രതിരോധിക്കാവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.
വയനാട്ടിലെ ബാണാസുര മല തൃശ്ശിലേരി , മുത്തുമാരി, പനവല്ലി തേക്ക് തോട്ടം എന്നിവിടങ്ങളിലും കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
Post Your Comments