Latest NewsKeralaIndia

കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കേരളത്തിന്റെ പ്രളയത്തിലെ രക്ഷകനായ ഹീറോയും

കേരളത്തിൽ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.

ശ്രീനഗര്‍: ജമ്മു- കാശ്മീരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. മുപ്പത്തൊന്ന് കാരനായ സ്‌ക്വാര്‍ഡന്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ് ആണ് കാശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരുന്നു.

ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സംഭവത്തില്‍ സൈനികതലത്തിലുളള അന്വേഷണത്തിന് ഉത്തരവിട്ടു. ബുധ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വയസുകാരനായ മകനുള്ള സിദ്ധാര്‍ഥ് 2013ലാണ് വിവാഹിതനായത്.  2010 ലാണ് സിദ്ധാർഥ് വ്യോമസേനയിൽ ചേരുന്നത്. കേരളത്തിൽ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാർഥും ഭാര്യയും ശ്രീനഗറിലേക്കു മാറിയത്. സിദ്ധാർഥിന്റെ അമ്മാവൻ വിനീത് ഭരത്വാജും വ്യോമസേനയിലെ പൈലറ്റായിരുന്നു. 17 വർഷങ്ങൾക്ക് മുൻപുണ്ടായ വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.അവധിയിലായിരുന്ന സിദ്ധാർഥിന്റെ ഭാര്യ ആർതിയെ അവധി ക്യാൻസൽ ചെയ്ത് തിരികെ വിളിച്ചിരുന്നു. ജോലിക്കു കയറുന്നതിനു മുന്‍പ് തന്നെ മരണ വാര്‍ത്ത അവരെ അറിയിക്കുകയും ചെയ്തു. സിദ്ധാർഥിന്റെ അച്ഛനും മുത്തച്ഛനും സൈന്യത്തിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button