Latest NewsKerala

ഒളിച്ചു വയ്ക്കാനുള്ളതിനാലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കെ സുധാകരന്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഒളിച്ചു വയ്ക്കാനുള്ളതിനാലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വെട്ടിക്കൊന്നവരും ഗൂഢാലോചന നടത്തിയവരും ഇപ്പോഴും പുറത്തുണ്ട്. കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ നയിക്കുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ രണ്ടാം നാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യയശാസ്ത്രപരമായ വാദപ്രതിവാദങ്ങള്‍ക്കല്ലാതെ ബോംബിനും കത്തിക്കും സ്ഥാനമില്ല. മനുഷ്യനെ കൊല്ലാന്‍ പരിശീലനം നടത്തുന്ന സിപിഎമ്മിന്റെ കളരികള്‍ നട്ടെല്ലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അടിച്ചു തകര്‍ക്കണം. നേരിട്ട് കൊലയില്‍ പങ്കാളിയായ ഒരാളേയും അന്വേഷണ സംഘം പിടിച്ചില്ല. അവര്‍ പൊലീസിന്റെ പിടിയിലായാല്‍ പിന്നീടൊരു സ്ഥലത്തും വെട്ടാന്‍ കിട്ടില്ലെന്ന് സിപിഎമ്മിന് അറിയാം. അതാണ് പ്രാദേശിക നേതാക്കളെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button