ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാകിസ്ഥാന്‍ പിടിയിലായ വൈമാനികന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുന്പോള്‍ മോദിക്ക് അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ അവസ്ഥ സര്‍ക്കാര്‍ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിര്‍ണ്ണായത പ്രവര്‍ത്തക സമിതി യോഗവും റാലിയും റദ്ദാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്നാല്‍ പ്രധാനമന്ത്രി ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല ആരോപിച്ചു
വൈമാനികന്‍റെ തിരിച്ചു വരവിന് വേണ്ടിയാണ് 132 കോടി ജനങ്ങളും പ്രാര്‍ത്ഥിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പക്ഷെ അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്നുമാണ് രണ്‍ദീപ് സിങ്ങ് സുര്‍ ജേവാല ആരോപിക്കുന്നത്.
Post Your Comments