കാഞ്ഞിരപ്പള്ളി: കോളേജിലെ ആ നല്ല ദിനങ്ങള്‍ അവസാനിയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജെസ്ന എത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് സഹപാഠികള്‍. രണ്ടുവര്‍ഷം ഒരോ ക്ലാസ് മുറിയില്‍ പഠനവും സൗഹൃദവുമായി ജെസ്‌ന അവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്നുവര്‍ഷത്തെ കലാലയ ജീവിതത്തിനോട് വിട പറയുമ്പോള്‍ സഹപാഠികള്‍ക്ക് ഒരു ആഗ്രഹം മാത്രമാണുള്ളത്. കലാലയ ജീവിതത്തിലെ ആദ്യദിവസം ക്ലാസ് മുറിയിലുണ്ടായിരുന്ന ജെസന കോളേജിന്റെ പടിയിറങ്ങുമ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന്.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരിക്കെയാണ് ജെസനയെ കാണാതായത്. പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള പഠനാവധിയിലായിരിക്കെ 2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നാ മരിയാ ജെയിംസിനെ കാണാതാകുന്നത്.
മൂന്നാംവര്‍ഷ ക്ലാസ് ആരംഭിക്കുമ്പോള്‍ ജെസ്‌നയില്ലാതെയാണ് സഹപാഠികള്‍ അധ്യയന വര്‍ഷം ആരംഭിച്ചത്. ജെസ്‌നയെ കണ്ടെത്താനുള്ള പരിശോധനകളിലും പ്രതിഷേധങ്ങളിലും സഹപാഠികളും ഉണ്ടായിരുന്നു. പഠനത്തിലെ മിടുക്കിനൊപ്പം കലാപ്രവര്‍ത്തനങ്ങളും ജെസ;ന സജീവമായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. പഠനത്തിലും കോളേജിലെ എന്‍.എസ്.എസ്. പോലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതിലുള്ള നീറുന്ന വേദനയിലാണ് അധ്യാപകരും.
Post Your Comments