ഉറി എന്ന ദേശീയത നിറഞ്ഞ ചിത്രത്തിന്റെ വൻവിജയത്തിനു ശേഷം സമാനമായ ചിത്രങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ കടുത്ത മത്സരമെന്നു റിപ്പോർട്ട്. ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെത്തിയത് നിരവധി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരൊക്കെയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പുറത്ത് വിട്ടിട്ടില്ല.
പുല്‍വാമ, സര്‍ജിക്കല്‍ സ്ട്രൈക്ക് ടു, അറ്റാക്ക്സ് ഓഫ് പുല്‍വാമ, തുടങ്ങിയ പേരുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സമീപകാലത്ത് ദേശീയത വിഷയമായെത്തിയ നിരവധി സിനിമകളുണ്ടായിരുന്നു. മിക്കതും തിയ്യറ്ററില്‍ വിജയമാവുകയും ചെയ്തിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം ഉറി നേടിയ വിജയം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചത്.
Post Your Comments