മുംബൈ : പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റുവാങ്ങി ബോളിവുഡില്‍ പ്രദര്‍ശനം തുടരുന്ന ഉറി സിനിമയുടെ ഡയലോഗ് പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ പരാമര്‍ശം.
ജമ്മു കാശ്മീരിലെ ഉറിയില്‍ തീവ്രവാദികള്‍ക്കെതിര ഇന്ത്യന്‍ സൈന്യം നടത്തിയ ചരിത്രപരമായ സര്‍ജ്ജിക്കല്‍ സട്രൈക്കിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉറി’. ഇതിലെ ‘ഹൗ ഇസ് ദി ജോഷ്’ എന്ന വാചകമാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടെ സദസ്സുമായി പങ്കിട്ടത്. ബോളിവുഡില്‍ നിരവധി പ്രഗല്‍ഭരായ കലാകരന്‍മാരായിരുന്നു സദസ്സിലുണ്ടായിരുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകളെ സദസ്സ് എതിരേറ്റത്.
കാലത്തിനനുസരിച്ച് നമ്മുടെ സിനിമ മാറുന്നത് പോലെ ഇന്ത്യയും മാറ്റത്തിന് വിധേയായിക്കൊണ്ടിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ എത്രയുണ്ടോ അത്രതന്നെ പരിഹാരങ്ങളുമുണ്ട് മോദി പറഞ്ഞു. ആദിത്യ ധറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിക്കി കൗശലാണ് നായകന്‍. 42 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതിനോടകം തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു.
#WATCH: PM Modi asks "How's the josh?" at the inauguration of National Museum of Indian Cinema in Mumbai. pic.twitter.com/KgcqJoKtYp
— ANI (@ANI) January 19, 2019
Post Your Comments