Latest NewsCricketSports

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യയെ ഐ.സി.സി രണ്ട് വര്‍ഷത്തേക്ക് വിലക്കി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടരുതെന്ന് പറഞ്ഞാണ് ജയസൂര്യയെ ഐ.സി.സി വിലക്കിയത്.

അഴിമതി സംബന്ധിച്ച അന്വേഷണവുമായി സഹകരിച്ചില്ല, അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയസൂര്യക്കെതിരെ ഇത്തരമൊരു നടപടി. ജയസൂര്യ ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്തെ ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിച്ചില്ല എന്നതാണ് ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യ തന്റെ മൊബൈല്‍ ഫോണും സിം കാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയില്ല എന്നതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.

1996ല്‍ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ ജയസൂര്യ മുഖ്യപങ്ക് വഹിച്ചു. 445 ഏകദിനങ്ങളില്‍ നിന്ന് 21 സെഞ്ചുറികളും 323 വിക്കറ്റും സ്വന്തമാക്കി. 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2012 വരെ ട്വന്റി 20 കളിച്ചു.ക്രിക്കറ്റില്‍ സത്യസന്ധമല്ലാതെയും സുതാര്യമല്ലാതെയും ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് ജയസൂര്യ വിശദീകരിച്ചിരുന്നു. എന്നാല്‍ ജയസൂര്യയുടെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി സ്വീകരിച്ചതെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button