കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ സോളാർ കേസ് പ്രതി നല്കിയ പീഡനപ്പരാതിയില് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ചു നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സോളാർ കേസ് പ്രതി തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതെ സമയം കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്നു സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി തള്ളിയത്.
സോളാര്‍ കന്പനിയുടെ ചുമതലയുണ്ടായിരുന്ന സമയത്തു സഹായിക്കാമെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി തന്നെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു ഹര്‍ജിക്കാരിയുടെ പരാതി. മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെയും ഹര്‍ജിക്കാരി സമാന ഹര്‍ജി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഈ കേസിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Post Your Comments