NattuvarthaLatest News

മക്കള്‍ക്ക് മുന്നില്‍ വെച്ച് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

തിരുപ്പൂര്‍: നാല് മക്കള്‍ക്ക് മുന്നില്‍ വെച്ച് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പാണ്ട്യന്‍ നഗറില്‍ കന്യാകുമാരി സ്വദേശി പ്രേമ (27) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങിയ പ്രേമ മൂന്നു കുട്ടികളുമായി തിരുപ്പുരിലെത്തി പാണ്ട്യന്‍ നഗറില്‍ വീട് വാടകയ്‌ക്കെടുത്ത് തങ്ങി ജോലിചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ നാഗര്‍കോവില്‍ സ്വദേശിയായ അയ്യാസ്വാമിയുമായി അടുപ്പത്തിലായ പ്രേമയ്ക്ക് ഒരു കുട്ടി കൂടി ജനിക്കുകയും അയ്യാ സ്വാമി മദ്യപിച്ചെത്തി വീട്ടില്‍ വഴക്ക് പതിവാവുക്കുകയും ചെയ്തു. മദ്യപിച്ചു വീട്ടിലെത്തി അയ്യാസ്വാമി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങി പോയ ഉടനാണ് പ്രേമ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button