ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആസിഫ് ഗഫൂര്‍ ഇക്കാര്യം അറിയിച്ചത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനാണ് കസ്റ്റഡിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സൈനിക നിയമപ്രകാരം പൈലറ്റിന് പരിഗണന നല്‍കുമെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.
അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാന് കൂടുതല്‍ വിവരങ്ങള്‍ പു റത്തുവിട്ടിരുന്നു. ഇന്ത്യന്‍ പൈലറ്റിന്റെ ചിത്രവും ദൃശ്യങ്ങളുമാണ് പാക്കിസ്ഥാന് പുറത്തുവിട്ടത്. അഭിനന്ദിനെ മർദ്ദിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments