ഇസ്ലാമാബാദ് : പാകിസ്ഥാനു മേല്‍ ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത് പ്രകോപനപരമായ നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. ഇക്കാരണത്താല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് വ്യക്തമാക്കിയാണ് സുഷമ കൂടി പങ്കെടുക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് വിദേശകാര്യ മന്ത്രി വിമുഖത അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഒഐസി കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള അന്‍പത്തിയേഴ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടനയുടെ ചടങ്ങില്‍ വിശിഷ്ടാതിഥിയാണ് സുഷമ സ്വരാജ്. എന്നാല്‍ കഴിഞ്ഞ ദിവസം പാക് മണ്ണില്‍ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുഷമയുടെ പങ്കാളിത്തത്തിനെതിരെ പാക് മന്ത്രിയുടെ പ്രതികരണം.
Post Your Comments