ശ്രീനഗര്‍; പാകിസ്താനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കെന്ന വാര്‍ത്തകള്‍ പരന്നത് അതിവേഗത്തില്‍. പാക് അധീന കാശ്മീരില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയെന്ന വാര്‍ത്തകളാണ് പെട്ടെന്ന് വൈറലായത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ സൈന്യം രംഗത്ത് എത്തി. അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി പാകിസ്താന് മറുപടി നല്‍കിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇത്തരം വാര്‍ത്തകള്‍ തള്ളി.
അതിര്‍ത്തിയിലെ തീവ്രവാദ നുഴഞ്ഞുകയറ്റങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ന് വന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതെന്നും 4 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തിലൊരു നീക്കവും ഇന്ന് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍ പരംജിത്ത് സിംഗ് വ്യക്തമാക്കി.
നേരത്തേ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. ആക്രമണത്തില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകള്‍ തകര്‍ത്ത വീഡിയോ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിരുന്നു.
Post Your Comments