ബലാക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറി പാകിസ്താൻ. ഇന്ത്യയ്‌ക്കെതിരെ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായി അത്യാധുനിക യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് പാകിസ്താൻ ആലോചിക്കുന്നതായാണ് സൂചന.
പാകിസ്താൻ വ്യോമസേനയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും പദ്ധതിയുണ്ട്. 400 ഉദ്യോഗസ്ഥരും, 4000 സെെനികരും ഉൾപ്പെടെ 6,400 പേരെ പുതുതായി നിയമിക്കും. ബലാക്കോട്ടിൽ തിരിച്ചടി നേരിട്ട ശേഷം ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് 6,400 പേരെ വീണ്ടും നിയമിക്കുന്നത്.
വ്യോമ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക യുദ്ധ സംവിധാനങ്ങൾ വാങ്ങാനും പാകിസ്താൻ നീക്കം നടത്തുന്നുണ്ട്. എയർബോൺ വാണിംഗ് സംവിധാനം, റഡാറുകൾ, എന്നിവയാണ് വാങ്ങാൻ ഒരുങ്ങുന്നത്.
Post Your Comments