തിരുവനന്തപുരം നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് ഇ-സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ഇ-സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇ-സേവന കേന്ദ്രത്തിൽ നിന്നും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനങ്ങൾ ലഭ്യമാകും. ജനറൽ മാനേജർ ഡി. ജഗദീശ്, റിക്രൂട്ട്‌മെന്റ് മാനേജർ അജിത് കോളശ്ശേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.വി. മത്തായി, ഹോം ആതന്റിക്കേഷൻ ഓഫീസർ
വി. എസ്. ഗീതാകുമാരി, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് മാനേജർ നിഷശ്രീധർ, കുടുംബശ്രീ പ്രവർത്തകരായ എസ്. സബീറ, എൻ. സുനിത, ജെ. യു. ജാസ്മിൻ മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ, ഡി റ്റി പി, പ്രിന്റിങ്ങ്, സ്‌കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും.
Post Your Comments