
വാഷിങ്ടന്‍: പെപ്സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയി ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി സ്ഥാനമേല്‍ക്കും. സ്റ്റാര്‍ബാക്സ് എക്സിക്യൂട്ടീവ് റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന രണ്ടാമത്തെ വനിതയാകും ഇന്ദ്ര നൂയി.
ആമസോണിന്റെ ഓഡിറ്റ് കമ്മറ്റി അംഗമായിട്ടായിരിക്കും ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്സിക്കോയുടെ സിഇഒയായി പ്രവര്‍ത്തിച്ചിരുന്നു ഇന്ദ്ര. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഐഐഎം കല്‍ക്കട്ടയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദ്ര യേല്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക്ക് ആന്‍ഡ് പ്രൈവറ്റ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. തമിഴ്നാട് ചെന്നൈ സ്വദേശിയാണിവര്‍. അമേരിക്കയിലെ ഫോര്‍ബ്സ് മാഗസിന് നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
Post Your Comments