ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ വ്യാഴായ്ച്ച ചേരാനിരുന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ സാഹചര്യമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും ഇതോടൊപ്പം മാറ്റിവെച്ചു.
അതിര്‍ത്തിയി ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല അറിയിച്ചു
Post Your Comments