NattuvarthaLatest News

ഫോണിൽ മുഴുകി ബസ് ഡ്രൈവറുടെ ഡ്രൈവിംങ്; കയ്യോടെ പിടികൂടി ഉദ്യോ​ഗസ്ഥർ

അലക്ഷ്യമായി വാഹനമോടിയ്ച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി

കൊല്ലം; ഫോണിൽ സംസാരിയ്ച്ച്കൊണ്ട് അലക്ഷ്യമായി വാഹനമോടിയ്ച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കല്ലുംതാഴം -മേവറം റൂട്ടിൽസ്വകാര്യ ബസ് ഓടിക്കുന്ന മനോഹരനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

ഉദ്യോ​ഗസ്ഥർ പാൽക്കുളങ്ങരയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മനോഹരൻ ഫോണിൽ മുഴുകി ബസ് അലക്ഷ്യമായി ഓടിയ്ക്കുന്നത് കണ്ടത്.

പിടികൂടുമ്പോൾ മൊബൈൽ ഉപയോ​ഗിച്ചിട്ടില്ലെന്നായിരുന്നു മനോഹരന്റെ മൊവി, എന്നാൽ ഫോൺ പരിശോധിയ്ച്ച ഉദ്യോ​ഗസ്ഥർ ഇയാൾ ആ സമയം മൊബൈൽ ഉപയോ​ഗിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button