‘ യൂസഫ് അസര്‍’ – : ജയ്ഷെ ഇ മുഹമ്മദ് ഭീകര താവളത്തിന്‍റെ പ്രധാന ചരട് വലിക്കുന്ന കൊടും ഭീകരനെ നമ്മുടെ സെെന്യം ഇന്ന് യമപുരിക്ക് അയച്ചു. ആരാണ് ഈ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസർ. ഇന്ത്യ ഇന്ന് ബാലക്കോട്ടില്‍ നടത്തിയ ഭീകാരാക്രമണത്തില്‍ ലക്ഷ്യം വെച്ച കൊടും ഭീകരനാണ് ജയ്ഷെ ഇ മുഹമ്മദിന്‍റെ പ്രധാന സൂത്രധാരനായ മസൂദ് അസ്ഹറിന്‍റെ ഭാര്യാ സഹോദരനായ അസഹ്ര്‍ യൂസഫ്.
ഇന്ത്യ ഇന്ന് അതിരാവിലെ നടത്തിയ മിന്നലാക്രമണത്തില്‍ ബാലക്കോട്ടിലെ ജയ്ഷെയുടെ താവളത്തിലെ 300 ഓളം ത്രീവ്രവാദികളെയാണ് കാലപുരിക്കയച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇന്ത്യ ലക്ഷ്യം വെച്ച ആ പ്രധാനി യൂസഫ് അസറിനേയും വക വരുത്തിയതായി വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ ബാലക്കോട്ടിലെ ജയ്ഷെയുടെ ത്രീവ്രവാദ താവളത്തിലേക്ക് മിന്നലായി കടന്ന് ചെന്ന ഇന്ത്യയുടെ പോര്‍വിമാനങ്ങളെ ഭീകരന്‍മാര്‍ക്ക് തടയാന്‍ കഴിഞ്ഞില്ല. ഇന്ത്യയെ നടുക്കിയ വേദനിപ്പിച്ച പല ഭീകരാക്രമണങ്ങളുടെ പിന്നിലും ജയ്ഷെയുടെ പങ്ക് സുവ്യക്തമാണ്. പഠാന്‍കോട്ടും അവസാനമായി നമ്മളുടെ 40 തോളം സെെനികരുടെ ജീവനെടുത്ത ജയ്ഷെ ആത്മഹത്യ സ്വകാഡ് നടത്തിയ പുല്‍വാമ ഭീകരാക്രമണവും. അതോടെ ഇന്ത്യയിലെ ജനങ്ങളും പ്രകോപിതരായിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. വാദ്ഗാന പാലനമായാണ് മിന്നലാക്രമണം നടത്തിയത്. ഇതില്‍ ഇന്ത്യയുടെ തലവേദനയായ യൂസഫ് അസറിനെ വക വരുത്താനും ഇന്ത്യക്ക് കഴിഞ്ഞു.
1999ൽ ഇന്ത്യയുടെ പിടിയിലായ ജെയ്ഷെ തലവൻ മസൂദ് അസറിനെ മോചിപ്പിക്കാനായി ജയ്ഷെ നടത്തിയ വിമാന റാഞ്ചലിന്‍റെ സൂത്രധാരനായിരുന്നു യൂസഫ് അസര്‍. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരവാദികൾ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. ഭീകരരവാദികളുടെ വിലപേശലിനൊടുവിൽ കൊടും ഭീകരനായ മസൂദ് അസറിനെ അന്നത്തെ വാജ് പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു.
2002ൽ ഇന്ത്യ പാകിസ്താന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ കൊടും ഭീകരനായിരുന്നു ഇയാള്‍. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പോലെ പ്രധാനിയാണ് യൂസഫ് അസറും. 2000ൽ സിബിഐയുടെ ആവശ്യ പ്രകാരം ഇന്റർപോൾ യൂസഫ് അസറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് യൂസഫ് അസറിന്റെ ജനനം. ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും തുടങ്ങിയ വിവരങ്ങൾ റെഡ് കോർണർ നോട്ടീസിലുണ്ടായിരുന്നു.
ഇന്ത്യയുടെ കസ്റ്റഡിയിൽ നിന്നും മോചിതനായ ശേഷം 2001ലാണ് മസൂദ് അസർ ബലാക്കോട്ടിലെ പരിശീലന ക്യാമ്പ് സ്ഥാപിക്കുന്നത്. ജമ്മു കശ്മീരിലെ നിയമസഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പടെ രാജ്യത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവിടെ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. ഈ താവളത്തിലെ മുഖ്യ നേതാവായിരുന്നു യൂസഫ് അസര്‍. . ഇന്ത്യയുടെ 12 മിറാഷ് 2000 പോർ വിമാനങ്ങൾ 1000 കിലോ സ്ഫോടക വസ്തുക്കളുപയോഗിച്ചാണ് ബാലക്കോട്ടില്‍ ഇന്ത്യ പ്രത്യക്രമണം നടത്തിയത്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉറപ്പിച്ച ജയ്ഷെ തലവനായ മസൂദ് അസറിനെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബഹാവൽപ്പൂരിലെ രഹസ്യ താവളത്തിലേക്ക് മാറ്റിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Post Your Comments