
കല്‍പ്പറ്റ•പുല്‍വാമ ഭീകരാക്രമണത്തിന് അതിവേഗം മറുപടി കൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന് വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നുവെന്നും സൈന്യത്തിന്റെ നടപടി സൈന്യത്തില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നതാണെന്നും ഷീന പ്രതികരിച്ചു.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ചാവേര്‍ ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യുവരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. 40 സി.ആര്.പി.എഫ് ജവാന്മാര്ക്കാണ് ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
Post Your Comments