![UTS MOBILE](/wp-content/uploads/2019/02/uts-mobile.jpg)
റെയില്‍വേ യാത്രികര്‍ക്ക് ആശ്രയമായി യു ടി എസ് മൊബൈല്‍ ആപ്ലിക്കേഷന്‍(അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) സജീവമാകുന്നു. ഇനി എവിടെ പോകണമെങ്കിലും ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ടതില്ല. മൊബൈലില്‍ യു ടി എസ് ആപ്പിലൂടെ ടിക്കറ്റ് എടുക്കാം.
ഫോണുമായി ബന്ധപ്പെട്ട് മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. ഒരിക്കല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ ഫോണില്‍ നിന്ന് മാത്രമെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയൂ. ആദ്യം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. പിന്നെ സിം കാര്‍ഡ് മാറ്റിയാലും കുഴപ്പമില്ല. മൊബൈല്‍ നമ്പര്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്താല്‍ ആറ് വാലറ്റ് നമ്പര്‍ കാണാം. അവിടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാം. ടിക്കറ്റ് കോപ്പി ചെയ്യാനോ വേറൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനൊ കഴിയില്ല. ടിക്കറ്റ് പരിശോധകന്‍ വരുമ്പോള്‍ കാണിക്കാവുന്നതാണ്. ഈ ടിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കായി വേറെ ആപ്ലിക്കേഷന്‍ ഉണ്ട്.
റയില്‍വേ സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ ഉള്ളിലും റയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 മീറ്റര്‍ ദൂരത്ത് നിന്ന് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയു. അതേസമയം ടിക്കറ്റില്ലാതെ സ്റ്റേഷനില്‍ കയറിയാല്‍ അല്ലെങ്കില്‍ ടിക്കറ്റ് പരിശോധകന്‍ അടുത്തെത്തിയാല്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ യു ടി എസ് ടിക്കറ്റ് എടുത്ത് രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. ജനറല്‍ ടിക്കറ്റിന് പുറമെ പ്ലാറ്റ്‌ഫോം ടിക്കറ്റും യു ടി എസിലൂടെ എടുക്കാം. സീസണ്‍ ടിക്കറ്റ് പുതുക്കാനുള്ള സൗകര്യവും ഉണ്ട്. റിസര്‍വേഷന്‍ ചെയ്യാന്‍ കഴിയില്ല. ടിക്കറ്റ് എടുത്ത് മൂന്നു മണിക്കൂറിനുള്ളില്‍ യാത്ര തുടങ്ങണം. ഈ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായി. ആദ്യമൊന്നും പൊതുജനത്തിന് യു.ടി.എസിനെക്കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നില്ലെങ്കിലും ഇപ്പോള്‍ എണ്‍പത് ശതമാനം പേരും ഉപയോഗിക്കുന്നു.
Post Your Comments