റിയാദ് : പെട്രോ-കെമിക്കല്‍ കമ്പനിയുടെ ഉത്പ്പാദനം പെട്ടെന്ന് നിര്‍ത്തിവെച്ചു. സൗദി കിഴക്കന്‍ പ്രവിശ്യിയിലെ ജുബൈല്‍ വ്യാവസായിക നഗരത്തിലെ സൗദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനിയാണ് താല്‍ക്കാലികമായി ഉല്പാദനം നിര്‍ത്തിയത്.
ഉല്‍പ്പാദനം പുനക്രമീകരിക്കുന്നതിനും കമ്പനി ഉല്‍പ്പന്നങ്ങളുടെ കണക്കെടുപ്പിന്റെയും ഭാഗമായാണ് തല്ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയത്. രാജ്യത്തെ പ്രമുഖ പ്രൊപ്പലൈന്‍ നിര്‍മ്മാണ കമ്പനിയാണ് സൗദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍.
ഉല്‍പ്പാദനം നിര്‍ത്തിയത് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു. പോയ വര്‍ഷം 191 മില്യണ്‍ ഡോളറിന്റെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ പാതത്തിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ട് 351 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. കൊറിയന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടിയാണ് താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയത്. വര്‍ഷത്തില്‍ നാല് ലക്ഷം മെട്രിക് ടണ്‍ പോളിപ്രൊപ്പലൈന്‍ ആണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദനം പുനരാരംഭിക്കുമെന്നാണ് കമ്പനി അതികൃതര്‍ നല്കുന്ന വിശദീകരണം.
Post Your Comments