പാലക്കാട്: കനത്ത ചൂടില്‍ ജില്ല വാടിത്തളരുന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 27 ഡിഗ്രി. ആര്‍ദ്രത 32 ഡിഗ്രി. ഇക്കഴിഞ്ഞ 23നാണ് താപനില ആദ്യമായി 40 ഡിഗ്രിയിലെത്തിയത്. 24നും 40 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില. കുറഞ്ഞ താപനില 23 ഡിഗ്രിയും ആര്‍ദ്രത 30 ഡിഗ്രിയും രേഖപ്പെടുത്തി. ആര്‍ദ്രത കുറയുന്നത് ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും 40 ഡിഗ്രി രേഖപ്പെടുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടിയേക്കുമോയെന്നാണ് റിപ്പോര്‍ട്ട്. മലമ്പുഴയില്‍ ശനിയാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസും പട്ടാമ്പിയില്‍ 38.2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കൂടിയ താപനില.
മുണ്ടൂര്‍, മലമ്പുഴ, പട്ടാമ്പി എന്നിവിടങ്ങളില്‍ യഥാക്രമം 24, 22.4, 15.2 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്കുയരാറുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഫെബ്രുവരി അവസാനവാരംതന്നെ പാലക്കാട്ടെ ചൂട് 40തിലെത്തുന്നുണ്ട്. ചൂടിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഉത്സവാഘോഷങ്ങളില്‍ ശുദ്ധജലം ഉറപ്പുവരുത്താന്‍ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തണലുളള സ്ഥലത്ത് പരിപാടി ക്രമീകരിക്കാനും നിര്‍ദേശിച്ചു.
Post Your Comments