KeralaLatest News

ഓണ്‍ലെെന്‍ ഇടപാടുകള്‍ ദയവായി സൂക്ഷിക്കുക – ഫറോക്കിലെ അധ്യാപികയ്ക്ക് നഷ്ടമായത് 68,000 രൂപ

ഓ ണ്‍ലെെന്‍ തട്ടിപ്പ് സംഘത്തെ കരുതിയിരിക്കുക. സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇവര്‍ തട്ടിപ്പ് ഒരുക്കുന്നതിനായി വഴിവെട്ടി കൊണ്ടിരിക്കുകയാണ്. ഇത്തവണ അവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയെ ഫോണ്‍ മുഖാന്തിര ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഫറോക്ക് കറുവന്‍തുരുത്തി സ്വദേശിയായ രശ്മി ഉണ്ണികൃഷ്ണനാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിരിക്കുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി 68000 രൂപയോളമാണ്. എസ്ബിഐ അക്കൗണ്ടില്‍ നിന്ന് 60000 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കി ല്‍ നിന്ന് 8000 രൂപയുമാണ് നഷ്ടമായത്. സുഹൃത്തിന് സിനിമ ടിക്കറ്റ് എടുത്തതിന് ശേഷം പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട സന്ദേശം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബുക്ക് ചെയ്ച ഓണ്‍ലെെന്‍ കമ്പനിയെ വിളിച്ചു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്ന് കോള്‍ വരികയും ബാങ്കുമായി ബന്ധപ്പെട്ടതും നടത്തിയ ഇടപാടിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. പിന്നീട് ബാങ്ക് വിവരങ്ങള്‍ വേറെ ഒരു സമ്പറിലേക്ക് അയക്കാന്‍ യുവതിയെ തിരികെ വിളിച്ച സംഘം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം യുവതി നടത്തിയ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിശ്വാസനീയമായ നിര്‍ദ്ദേശങ്ങള്‍ പങ്ക് വെച്ചതോടെ തട്ടിപ്പ് മനസിലാക്കാതെ യുവതി ബാങ്ക് വിവരങ്ങള്‍ സംഘം പറ‍ഞ്ഞ നമ്പറിലേക്ക് അയച്ച് നല്‍കി. തുടര്‍ന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി 68000 രൂപ പിന്‍വലിച്ചെന്ന സന്ദശമാണ് ഇവര്‍ക്ക് ലഭിച്ചത്. ഓണ്‍ലെെന്‍ കമ്പനികളെ വിളിക്കുന്നതിന് പകരം ബാങ്കിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നാണ് പോലീസ് അറിയിച്ചത്. തുടര്‍ന്ന് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button