ന്യൂഡല്‍ഹി: വരുമാന വിപണി വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്തെത്തി. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവരെ പിന്നിലാക്കി ജിയോ ഒന്നാം സ്ഥാനം നേടിയെടുത്തിട്ടുള്ളത്.
മൂന്നാം പാദ ഫലങ്ങള്‍ പ്രകാരം, വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുടെ മൊബൈല്‍ വരുമാനം യഥാക്രമം 11,000 കോടി, 10,400 കോടി, 10,100 കോടി എന്നിവയാണ്. വോഡാഫോണിന്റെ വരുമാന വിപണി വിഹിതം 31.6 ശതമാനവും ജിയോയുടേത് 29.9 ശതമാനവും എയര്‍ടെല്ലിന്റേത് 29 ശതമാനവുമാണ്. എന്നാല്‍, റിലയന്‍സ് ജിയോയുടെ ഇന്റര്‍ കണക്റ്റ് വരുമാനം ( ഇന്‍കമിംഗ് കോളുകളുമായി ബന്ധപ്പെട്ട്) ഉള്‍പ്പെടുത്താതെയാണ് കണക്കുകകള്‍. ഇതുകൂടി ചേരുന്നതോടെ ജിയോയുടെ മൊബൈല്‍ വരുമാനം ഏകദേശം 11,200 കോടി രൂപയായി ഉയരും. വരുമാന വിപണി വിഹിതം 31.6 ശതമാനമായും ഉയരും.ഇതോടെയാണ് 30.8 ശതമാനം വരുമാന വിപണി വിഹിതമുളള വോഡാഫോണ്‍ ഐഡിയയെ മറികടക്കാന്‍ ജിയോയ്ക്കായത്.
Post Your Comments